മലപ്പുറം: പൊന്നാനിയില്‍ 14- കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 19- കാരന്‍ അറസ്റ്റില്‍. പൊന്നാനി സ്വദേശി പരീക്കുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് ആണ് അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുമ്പാണ് പീഡനം നടന്നത്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.
ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. ഇതേത്തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞത്.

 
                                            