മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമ ഭീഷ്മ പര്‍വം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി തീയേറ്ററുകളില്‍. സിനിമ സംവിധാനം ചെയ്തത് അമല്‍ നീരദ് ആണ്.
മാസിന് പിടികൊടുക്കാതെ ഇമോഷണല്‍ രീതിയില്‍ പോകുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദിന്റെ സംവിധാനവും സുഷിന്‍ ശ്യാമിന്റെ ബിജിഎമ്മും, ക്യാമറ വര്‍ക്കും മികച്ചതാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. മമ്മൂട്ടി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് സ്‌റ്റൈലിഷ് മാസ്സ് ലുക്കില്‍ തന്നെയാണ്. സംവിധായകന്‍ അമല്‍ നീരദിന് 2007ലെ ആദ്യചിത്രം ബിഗ് ബി ക്കുശേഷം ഇരുവരും ഭീഷ്മ പര്‍വ്വം സിനിമയിലൂടെയാണ് ഒന്നിക്കുന്നത്.
