മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നടത്തിയത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ്. ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. പരാതി നൽകിയ ശേഷം അദ്ദേഹം പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടതാണ്. പരാതി കിട്ടിയതായാണ് പൊലീസിൽ നിന്ന് മനസിലായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ മന്ത്രി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി തെറ്റിദ്ധരണാജനകമായ പ്രസ്താവന നടത്തി. ഷിജു വർഗീസിന്റെ കാർ കത്തിച്ച സംഭവം പൊലീസാണ് അന്വേഷിക്കേണ്ടത്. അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് നടന്നത്. മന്ത്രി ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലെ കളവിന്റെ തുടർച്ച തെരഞ്ഞെടുപ്പ് ദിവസവും തുടരുന്നുവെന്നും പി സി വിഷ്ണുനാഥ് ആരോപിച്ചു.
