മത്ത് പിടിപ്പിക്കുന്ന ലഹരിഭയപ്പെടേണ്ടത് ആരെ ?

തുടർച്ചയായി വാർത്തകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലഹരി.. കേരളത്തിലെ പുതുതലമുറ ലഹരിക്ക് കീഴ്പ്പെട്ടിക്കുന്നു എന്ന് പൂർണാർത്ഥത്തിൽ വ്യക്തമാക്കുന്ന ചില സൂചനകളും സമീപ കാലങ്ങളിൽ ലഭിക്കുന്നുണ്ട്. എങ്ങനെയാണ് ലഹരി കുട്ടികളെ കീഴടക്കിയത്.. ഇതിനെതിരെ സർക്കാരിനോ നിയമസംവിധാനത്തിനോ ഒന്നും ചെയ്യാനാകില്ലേ, തുടങ്ങി ആകുലതകൾ നിറഞ്ഞ ചോദ്യങ്ങൾ എല്ലാ കോണിൽ നിന്നും ഉയരുമ്പോഴും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരും നേതാക്കളും മൗനെ പാലിക്കുകയാണ്..

കേരളത്തിൽ ഇത്രയധികം ലഹരിയുണ്ടാക്കുന്നതിലും ഇത്തരത്തിൽ എത്തിക്കുന്നതിനുള്ള നാടാക്കി മാറ്റുന്നതിലും കഴിഞ്ഞ 9 വർഷമായി കേരളം ഭരിക്കുന്നവർക്കുള്ള പങ്കിനെ നിസ്സാരമാക്കി എഴുതിത്തള്ളാനാവില്ല. പണമുണ്ടാക്കാനോ, നാടിനെ നശിപ്പിക്കാനോ ഇത് രണ്ടിനും കൂടിയോ വലിയ വലിയ ഗ്രൂപ്പുകൾ കേരളത്തെ ലക്ഷ്യം വെയ്ക്കുമ്പോൾ അതിനെ പിടിച്ചുകെട്ടുവാൻ ഭരണക്കാർക്ക് ആവുന്നില്ല എന്നതാണ് ഈ നാടിൻ്റെ ഗതികേടായി പരിണമിക്കുന്നത്.

പണ്ടൊക്കെ ഇത്തരക്കാർ സമൂഹത്തിൽ ഒറ്റപ്പെട്ട കാര്യങ്ങൾ നീക്കിയിരുന്നെങ്കിൽ ഇപ്പോൾ അവരെല്ലാം ലഹരി വ്യാപനത്തിനും വിഹാരത്തിനും ഒരു സുരക്ഷിതത്വം തേടി ഭരിക്കുന്നവരുടെ പാർട്ടികളിൽ ചേക്കേറിയിരിക്കുകയാണ്. ഒരു കാലത്ത് സ്വർണ്ണക്കള്ളക്കടത്തുകാർ ഒന്നടങ്കം ലീഗുകാർ ആയിരുന്നെങ്കിൽ ഇന്നിപ്പോൾ അവരൊക്കെ സാഹചര്യങ്ങൾ അനുസരിച്ചു സിപിഎമ്മിലോ സിപിഎം സ്വതന്ത്ര വേഷത്തിലോ കൂടുമാറി അത്യാവശ്യം ആരെങ്കിലും ആകുമ്പോൾ അവരെ ആരും പിടിച്ചു കെട്ടുവാനാകുന്നില്ല.

അതുപോലെ തന്നെയാണ് കേരളത്തിലെ ഒട്ടുമിക്ക മയക്കുമരുന്ന് വ്യാപാരികളും പ്രത്യേകിച്ച് കൊച്ചി ആസ്ഥാനമാക്കിയിട്ടുള്ള മരുന്ന് കച്ചവടക്കാർ അവരുടെ സുരക്ഷിത താവളങ്ങളിൽ ചേക്കേറിയിരിക്കുകയാണ്. എത്രയെത്ര മയക്കുമരുന്ന് പാർട്ടികൾ, റെയ്ഡുകൾ നാം പത്രങ്ങളിൽ വായിച്ചു. കൊക്കയ്ക്കും എംഡിഎംഎയും ക്രിസ്റ്റലും ഒക്കെ പിടിക്കപ്പെട്ടതായി നമ്മൾ ചാനലിൽ കണ്ടു. ആ കേസുകൾ ഒക്കെ ഇപ്പോൾ തെളിവുകളുടെ അഭാവത്തിലോ ‘സ്റ്റേഷനിൽ എത്തികഴിഞ്ഞപ്പോൾ തൂക്കം കുറഞ്ഞുപോയി’ എന്ന നിലയിലോ ഒക്കെ തള്ളപ്പെട്ടതായി കാണുന്നു.
മയക്കുമരുന്ന് പിടിച്ചാൽ ലഹരി വസ്തുവിൻ്റെ അളവുകൂടി കുറച്ചു കാണിച്ച് കേസ് ഒതുക്കും. എവിടുന്ന് കിട്ടി, എങ്ങനെ കിട്ടി എന്ന് ചോദ്യവുമില്ല, അന്വേഷണവുമില്ല. അതുണ്ടാകാതിരിക്കാനാണ് അളവ് കുറച്ചു കാണിക്കുന്നത്.

നടൻ ഷൈൻ ടോം ചാക്കോ മുഖ്യപ്രതിയായ കൊക്കൈയ്ൻ കേസ് ഈയിടെ തള്ളിപ്പോയിരുന്നു. ആരായിരുന്നു ആ കേസ് ഒതുക്കിത്തീർത്തത് ? ആരാണ് ഇവർക്കൊക്കെ സഹായങ്ങൾ എന്ന് അന്വേഷിച്ചാൽ കേരളം ഭരിക്കുന്നവരുടെ ഏറ്റവും അടുത്ത സ്നേഹിതർ എന്ന് ഉത്തരം പറയേണ്ടി വരും.സ്വന്തം മകൻ്റെയും കൂട്ടുകാരനായ സംവിധായകൻ്റെ മകൻ്റെയും പേരുകൾ കേസിൽ പെടാതിരിക്കുവാൻ കൊച്ചിയിലെ ബന്ധങ്ങളും തലസ്ഥാനത്തെ ബന്ധങ്ങളും ഉപയോഗിച്ചുകൊണ്ട് ആ കേസൊക്കെ ആവിയാക്കി മാറ്റി.

കേസിൽ പേര് നഷ്ടപ്പെട്ട നടന് ഏകദേശം പത്തോളം സിനിമകളിൽ ശുപാർശ ചെയ്തുകൊണ്ട് അവനെയും സുഖിപ്പിക്കുവാൻ മഹാനടൻ കൂട്ടുനിന്നു. അദ്ദേഹം എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിക്കോ കൊച്ചിയിലെ രാഷ്ട്രീയ ലോബികൾക്കോ ​​അത് കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. അതുപോലെ മിസ് കേരള വിജയികളായിരുന്ന മാളക്കടുത്ത ആളൂരിലെ അഞ്ജന ഷാജനും ആൻസി കബീറും കൊച്ചിയിലെ നമ്പർ 18 എന്ന ദുരൂഹ ഹോട്ടലിൽ ഡിന്നർ കഴിച്ചപ്പോൾ ലഹരി മാഫിയ അവരുടെ പിന്നാലെ കൂടുകയും, പന്തികേട് മണത്തപ്പോൾ അവർ കാറെടുത്ത് അവിടെനിന്നും സ്ക്രൂട്ടാകാൻ ശ്രമിച്ചപ്പോൾ ഓടി കാറിൽ പിന്തുടർന്ന വില്ലന്മാരെ ഭയന്ന് കാറോടിച്ചവൻ വേഗത കൂട്ടിയപ്പോൾ വൈറ്റിലയിൽ വെച്ചു അപകടത്തിൽ മൂന്നു പേര് കൊല്ലപ്പെടുകയും ചെയ്തു.

അതെല്ലാം മയക്കുമരുന്ന് മാഫിയയുടെ കളികൾ ആണെന്നറിഞ്ഞിട്ടും സിസിടിവി ഹാർഡ്‌ഡിസ്‌ക്ക് കായലിൽ എറിഞ്ഞുകളയുന്നതുവരെ കാത്തുനിന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നിട്ട് നമ്മൾ മെക്സിക്കോ മാഫിയ, കൊളമ്പിയ മാഫിയ എന്നിവരെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കും.

കൊച്ചിയിലെ പല വില്ലുകളിലും അപ്പാർട്ടുമെൻ്റുകളിലും റിസോർട്ടുകളിലും ആഡംബര ബോട്ടുകളിലും വളരെ മോശമല്ലാത്ത രീതിയിൽ കൊക്കൈയ്ൻ പാർട്ടികൾ നടക്കുന്നു എന്ന ആരോപണെം കഴിഞ്ഞ ഇടെ ശ്കതമായിരുന്നു.. അക്കാര്യം കൊച്ചിയിലെ സകലമാന രാഷ്ട്രീയക്കാരും സിനിമാക്കാരും പോലീസുകാരും ഒറ്റക്കെട്ടാണെ്നനും ആക്ഷേപമുണ്ടായിരുന്നു.

ഒരു സിനിമ എടുക്കുവാൻ തയ്യാർ ആയ ഒരു സംവിധായകനെ ആസൂത്രിതമായി കോല ചെയ്തതും ഈ ലോബികൾ തന്നെ എന്നതായിരുന്നു അടുത്ത ആരോപണം. ലേഡീസ് ഒൺലി യാത്രകളും, ഗോവ – ഹിമാലയ യാത്രകളും ഒക്കെ ഇവർ ആസൂത്രണം ചെയ്യുന്നു. അവർ താമസിക്കുന്ന റിസോർട്ടുകളിലേക്ക് ആളുകളെ ക്ഷണിക്കുകയും അവർക്കാവശ്യമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്യുന്ന എന്നും ചില വിവരങ്ങൾ പുറത്ത് വന്നിരുന്നു.

ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി സമൂഹത്തിൽ ഉന്നത നിലയിലുള്ള വീട്ടമ്മമാരെയും, അമേരിക്കൻ – ഗൾഫ് അമ്മായിമാരെയും, നാട്ടിലെ കോളേജ് കുമാരിമാരെയും, ഐടി പ്രൊഫണലുകളെയും കയ്യിലെടുത്തുകൊണ്ടാണ് ഇക്കൂട്ടരുടെ വിപണി.

Leave a Reply

Your email address will not be published. Required fields are marked *