കോഴിക്കോട് കുതിരവട്ടം മനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്. ഈ കാര്യത്തില്‍ ഉടനടി തന്നെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കാന് വനിതാകമ്മീഷന് തീരുമാനിച്ചിട്ടുണ്ട്. മാനസിക ആരോഗ്യ കേന്ദ്രത്തില്‍ മതിയായ ജീവനക്കാരില്‍ ഇല്ലെന്നും രോഗത്തില്‍ നിന്നും മുക്തി നേടിയവരെ തിരികെ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ഇല്ലെന്നും വനിതാകമ്മീഷന് പറഞ്ഞു. കേന്ദ്രത്തില്‍ സുരക്ഷാവീഴ്ച യെക്കുറിച്ച് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സുരക്ഷയ്ക്കായി അടിയന്തിരമായി എട്ടു പേരെ കൂടി നിയമിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിന് കുറച്ചുകൂടി സാവകാശം നല്‍കണമെന്ന് കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടും.
ഈയിടെയായി പല സംഭവവികാസങ്ങളാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്നത്. യുവതി കൊല്ലപ്പെടുകയും അന്തേവാസികള്‍ ചാടി പോവുകയും ചെയ്ത സാഹചര്യത്തില്‍ മനുഷ്യാവകാശകമ്മീഷനും ഇതില്‍ ഇടപെട്ടിരുന്നു.
