ഭാരതം സ്വതന്ത്രമായതിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ രക്തദാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ബിആര്‍ഒ ഓര്‍ഗനൈസേഷന്‍. രക്തദാനത്തിന് സന്നദ്ധരായ നൂറുകണക്കിന് ചെറുപ്പക്കാരും മധ്യവയസ്‌കരും അണിനിരക്കുന്ന നിസ്വാര്‍ത്ഥ സേവന സംഘടനയാണ് ബിആര്‍ഒ അഥവാ ബ്ലഡ് റിലേഷന്‍ ഓര്‍ഗനൈസേഷന്‍. നിര്‍ധനരായ കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിലും മുന്നില്‍ നില്ക്കുന്ന സംഘടനയാണ് ബിആര്‍ഒ. ഭാരത സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയോട് അനുബന്ധിച്ച് ബിആര്‍ഒ (ബ്ലഡ് റിലേഷന്‍ ഓര്‍ഗനൈസേഷന്‍) യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്‌നേഹസ്പര്‍ശം 2022 വാരാചരണ പരിപാടികളുടെ ഉദ്ഘാടനം നാളെ (2022 ഓഗസ്റ്റ് 7) വൈകിട്ട് നാലിന് മുന്‍ നിയമസഭാ സ്പീക്കര്‍ വി എം സുധീരന്‍ ബാലരാമപുരം നെല്ലിമൂട് ദേശാഭിമാനി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ബിആര്‍ഒ പ്രസിഡന്റ് രഞ്ജിത്ത് കൊല്ലകോണം അധ്യക്ഷത വഹിക്കും.
എം. വിന്‍സെന്റ് എം.എല്‍.എ, ആന്‍സലന്‍ എം.എല്‍.എ, അരുവിപ്പുറം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികള്‍, മുന്‍ എം.എല്‍.എ റ്റി. ശരത് ചന്ദ്ര പ്രസാദ്, ചെങ്കല്‍ രാജശേഖരന്‍ നായര്‍ (ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം), കോളിയൂര്‍ ദിവാകരന്‍ നായര്‍ (കെ.പി.സി.സി അംഗം), എം.എസ്. ഫൈസല്‍ഖാന്‍ (എം.ഡി., നിംസ് മെഡിസിറ്റി), ഇന്ദുലേഖ നാരായണന്‍ (സിനി ആര്‍ട്ടിസ്റ്റ്), അഡ്വ.ഇരുമ്പില്‍ വിജയന്‍ (ചെയര്‍മാന്‍, ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന്‍), ബി.എല്‍. അരുണ്‍ (മാധ്യമ പ്രവര്‍ത്തകന്‍, കറസ്‌പോണ്ടന്റ്, മനോരമ ന്യൂസ്, പാലക്കാട്), സരിത ദീപക് (എക്‌സിക്യൂട്ടീവ് എഡിറ്റര്‍, കര്‍മ്മശക്തി ദിനപത്രം) എന്നിവര്‍ സംബന്ധിക്കും.

അഡ്വ. വിനോദ് കോട്ടുകാല്‍ (ജില്ലാപഞ്ചായത്തംഗം), ഷിജു കെ.വി. (ഗ്രാമപഞ്ചായത്തംഗം, അതിയന്നൂര്‍), രാജന്‍ ചൊവ്വര ഗ്രാമപഞ്ചായത്തംഗം, കോട്ടുകാല്‍), വെണ്‍പകല്‍ അവനീന്ദ്രകുമാര്‍
(പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി, നെയ്യാറ്റിന്‍കര), വട്ടവിള വിജയകുമാര്‍ (പ്രസിഡന്റ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി, കോട്ടുകാല്‍), വി. സുധാകരന്‍ (കേന്ദ്രകമ്മിറ്റി സെക്രട്ടറി, കാമരാജ്ഫൗണ്ടേഷന്‍), അഡ്വ.രഞ്ജിത് ചന്ദ്രന്‍ (യുവമോര്‍ച്ച മുന്‍ സംസ്ഥാന ജന.സെക്രട്ടറി), പൊന്നയ്യന്‍ (പ്രസിഡന്റ്, സര്‍വ്വീസ് സഹകരണബാങ്ക് നെല്ലിമൂട്), രാജു (പ്രസിഡന്റ്, ദേശാഭിര്‍ദ്ധിനി ഗ്രന്ഥശാല, നെല്ലിമൂട്), വി.സി.റസല്‍ (സെക്രട്ടറി, ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാല, നെല്ലിമൂട്), വി.ആര്‍ ശിവപ്രകാശ് (സെക്രട്ടറി, ദേശസ്‌നേഹി ഗ്രന്ഥശാല, നെല്ലിമൂട്), നെല്ലിമൂട് രാജേന്ദ്രന്‍ (തിരകഥാകൃത്ത്, സംവിധായകന്‍), തിരുമംഗലം സന്തോഷ്, റെജി.പി.എസ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്‍സിസി കേഡറ്റുകളുടെ ദേശീയ ഐക്യ പ്രതിജ്ഞ, ദേശീയോദ്ഗ്രഥന കവിതാ പാരായണം, ദേശീയപതാക വിതരണം, രക്തദാനക്യാമ്പ്, ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം, വിശിഷ്ടവ്യക്തികളെ ആദരിക്കല്‍ തുടങ്ങിയ ചടങ്ങുകളും സംഘടിപ്പിക്കുന്നു. ബിആര്‍ഒയുടെ രക്തദാതാക്കളെ ആദരിക്കല്‍, ആംബുലന്‍സ് ഡ്രൈവേഴ്‌സിനെ ആദരിക്കല്‍, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവയും ഇതൊടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
സ്‌നേഹസ്പര്‍ശം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളുടെ മുന്നൊരുക്കമായി ഇന്ന് രക്തദാനക്യാമ്പും സംഘടിപ്പിച്ചിരുന്നു. ബിആര്‍ഒയുടെ ആഭിമുഖ്യത്തില്‍ നിരവധി രക്തദാന ക്യാമ്പുകളും മെഡിക്കല്‍ ക്യാമ്പുകളും സൗജന്യ ഉച്ചഭക്ഷണ പദ്ധതികളും സംഘടിപ്പിച്ചിട്ടുണ്ട്. രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാമ്പത്തിക സഹായ പഠനോപകരണ വിതരണം, ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ടിവി സൗജന്യമായി നല്‍കുകയും ചെയ്തു. കോവിഡ് കാലത്തും സന്നദ്ധപ്രവര്‍ത്തകര്‍ സഹായഹസ്തവുമായി എത്തുകയുണ്ടായി. ലഹരിക്കെതിരായ ബോധവല്‍ക്കരണ ക്ലാസുകളും നടത്തിയിട്ടുണ്ട്.
