ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശം: സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും പോലീസിനും പരാതിയുമായി വിവിധ പ്രതിപക്ഷ പാർട്ടികൾ

തിരുവനന്തപുരം: ഭരണഘടനക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനുവുമായി പ്രതിപക്ഷ പാർട്ടികൾ രം​ഗത്ത്. മന്ത്രിക്കെതിരെ വിവിധ രാഷ്ട്രീയ പർട്ടികൾ പരാതി നൽകിയിട്ടുണ്ട്. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്‍റെ നേതൃത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രടറി പഴകുളം മധു ഗവർണർക്ക് പരാതി നൽകി. ജനപക്ഷം നേതാവ് പിസി ജോർജ് കേരള ഗവർണർക്കും, മുഖ്യമന്ത്രിക്കും പരാതി നൽകി. മന്ത്രി സജി ചെറിയാനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി .കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാറാണ് പരാതി നൽകിയത്. ഭരണഘടനയെ നിന്ദിക്കാൻ മന്ത്രി രംഗത്ത് വന്നത് അപകടരമായ പ്രവണതയെന്നും എസ് ഡി പിഐ നേതാക്കള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *