ബി ജെ പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : 2021 നിയമസഭാ ഇലക്ഷന്റെ ബി ജെ പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു .115 സീറ്റുകളിലാണ് ബി ജെ പി മത്സരിക്കുന്നത് .ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .മഞ്ചേശ്വരത്ത് നിന്നും ,കോന്നിയില്‍ നിന്നും മത്സരിക്കും.

ഇ ശ്രീധരന്‍ പാലക്കാട്, സുരേഷ് ഗോപി എം പി തൃശ്ശൂര്‍എന്നിവിടങ്ങളില്‍ മത്സരിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്നിരുന്നു .

ചലച്ചിത്ര താരം കൃഷ്ണകുമാര്‍ തിരുവനന്തപുരവും മുന്‍ ഡി ജി പി ജേക്കബ് തോമസിന് ഇരിങ്ങാലക്കുടയും നല്‍കാന്‍ ധാരണയായി.ഇത്രയും പ്രമുഖരെയാണ് ബിജെപി രംഗത്തിറക്കുന്നത്. സി കെ പദ്മനാഭന്‍ ധര്‍മ്മടത്തും പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും .

Leave a Reply

Your email address will not be published. Required fields are marked *