ബി.ജെ പിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം, ഭീരുക്കളായ പ്രവര്‍ത്തകരെ ആവശ്യമില്ല ;രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ബിജെപിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം, ഭീരുക്കളായ പ്രവര്‍ത്തകരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്, അവര്‍ക്ക് ആര്‍ എസ് എസിലേക്ക് പോകാം.ഞങ്ങള്‍ക്ക് അത്തരം പ്രവര്‍ത്തകരെ ആവശ്യമില്ല. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളതെന്നും രാഹുല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *