ക്യാമറ സ്റ്റാർട്ട് റോളിങ്ങ്..ആക്ഷൻ!ഈ പറയുന്നത് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ തന്നെയാണ്. മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്ന ബറോസ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.സിനിമയുടെ ചിത്രീകരണം നടക്കുന്നത് ഫോർട്ട് കൊച്ചിയിലാണ്.സിനിമാ ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ്, ഛായാഗ്രാഹകൻ സന്തോഷ് ശിവൻ എന്നിവരെയും ചിത്രങ്ങളിൽ കാണാൻ പറ്റും. മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന ബറോസിൽ പൃത്വിരാജും ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ഭൂതം യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

 
                                            