തിരുവനന്തപുരം; ബഫർ സോൺ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. വനം മന്ത്രി എ.കെ ശശീന്ദ്രന്‍റെ മറുപടി നൽകിയ സാഹചര്യത്തിലാണ് സ്പീക്കർ അനുമതി നിഷേധിച്ചത്
.ബഫർ സോൺ വിഷയം ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്ന് മന്ത്രി വ്യക്തമാക്കി .പരിസ്തിതി ലോല മേഖല ഉത്തരവില്‍ റിവ്യൂ പെറ്റിഷൻ നൽകും. കേരളത്തിൻറെ സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി.ബഫർ സോൺ ഉത്തരവില്‍ ബന്ധപ്പെട്ട പ്രദേശങ്ങളിൽ ആശങ്കയുണ്ട്.ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. സർക്കാരിന് സാധ്യമായതെല്ലാം ചെയ്യും പല വാതിലുകളും ഇപ്പോഴും തുറന്നു കിടക്കുന്നു ആശങ്ക പരിഹരിക്കാൻ എല്ലാ വഴിയും ഉപയോഗിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി.
അതേസമയം സുപ്രീം കോടതി ഉത്തരവ് കേരളത്തെ ഗൗരാവമായി ബാധിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വ ഡി സതീശൻ പറഞ്ഞു. 2011 ലെയു പി എ കാലത്താണ് 10 കിലോ മീറ്റർ ബഫർ സോൺ തീരുമാനം എന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് തെറ്റാണ്. 2002 ലെ എൻ ഡി എ സർക്കാർ ആണ് ബഫർ സോൺ നിർദേശം ആദ്യമായി മുന്നോട്ട് വെച്ചത് ബഫർ സോണിൽ എൽ ഡി എഫ് സർക്കാർ ഉത്തരവ് ആണ് അപകടകരം .ജനവാസ കേന്ദ്രങ്ങൾ അടക്കം ബഫർ സോൺ എന്നാണ് ഉത്തരവ്. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ധേക്കർ ബഫർ സോണിൽ കേരളം അനുകൂലം എന്ന് പാർലമെന്റിൽ പറഞ്ഞു .കേരള സർക്കാർ നടപടി ആണ് സുപ്രീം കോടതി ഉത്തരവിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
