ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന ആരോപണം; വിശദീകരണവുമായി മുകേഷ്

കൊല്ലം; ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി എം മുകേഷ് എംഎല്‍എ. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോളിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടന്നും, ഇതിന് പിന്നിലാരാണെന്ന് ഊഹിക്കാന്‍ കഴിയുമെന്നും മുകേഷ് പ്രതികരിച്ചു. ഇത് പ്ലാന്‍ ചെയ്ത് നടത്തിയ അക്രമണത്തിന്റെ ഭാഗമാണ്. ഇത്രയും നാളായി അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും മുകേഷ് പറഞ്ഞു. ചൂരല്‍ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിലൂടെയാണ് മുകേഷ് പ്രതികരിച്ചത

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ വേട്ടയാടലാണ് ഞാന്‍ അനുഭവിക്കുന്നത്. ആരെക്കെയോ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ചാര്‍ജ് ചെയ്താല്‍ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തീരുന്ന അവസ്ഥയാണ്. അവരെ വിളിക്കുന്നത് നിസാര കാര്യങ്ങള്‍ പറഞ്ഞാണ്. കാര്യമില്ലാത്ത കാര്യങ്ങള്‍ക്ക്. ട്രെയിന്‍ മിസായി പോയി, കറന്റ് പോയി അങ്ങനെ പല പല സ്ഥലങ്ങളില്‍ നിന്നു വിളിക്കുന്ന സാഹചര്യമായിരുന്നു.

ഇത് പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നതാണ്. എന്നെ പ്രകോപിപ്പിക്കാനായിരുന്നു ശ്രമം. ഇത്രയും നാളായി അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണത്തെയും പ്ലാനിന്റെ ഭാഗമായിരുന്നു.ഞാന്‍ ഒരു സുപ്രധാനമായ സൂം മീറ്റിംഗിലായിരുന്നു. തുടര്‍ച്ചയായി ആറു തവണ വിളിച്ചു. സ്വന്തം എംഎല്‍എയെ വിളിക്കൂ, ശേഷം അദ്ദേഹം എന്ത് പറയുന്നെന്ന് നോക്കിയിട്ട് എന്നെ വിളിക്കൂ, ശേഷം മുന്നോട്ടു പോകാമെന്ന് പറഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി സ്വന്തം മണ്ഡലത്തിലെ എംഎല്‍എയെ അറിഞ്ഞിരിക്കണം. ചൂരല്‍ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്. ആസുത്രീതമായ അക്രമമാണ് നടന്നത്. പക്ക രാഷ്ട്രീയം. ഇത് ജനങ്ങള്‍ വിശ്വാസിക്കരുത്. വിഷയത്തില്‍ പൊലീസ് പരാതി നല്‍കാന്‍ പോകുകയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മകേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *