യൂറോപ്പിലെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം സമൂഹ മാധ്യമ സേവനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് മെറ്റയുടെ ഭീഷണി.മെറ്റയുടെ സേവനങ്ങളെല്ലാം യൂറോപ്പിലും അമേരിക്കയിലും നിരവധി നിയമപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.ഉപയോക്താക്കളുടെ വിവരങ്ങള്‍ യു. എസിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പിന്‍വലിക്കുമെന്നാണ് മെറ്റ വ്യക്തമാക്കിയത്.
ഉപയോക്ത വിവരങ്ങള്‍ യൂറോപ്യന്‍ യുണിയനിലെ സര്‍വറുകളില്‍ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും വേണമെന്ന പുതിയ അറ്റ്ലാന്റിക് ഡേറ്റ ട്രാന്‍സ്ഫര്‍ ഫ്രെയിംവര്‍ക്കാണ് മെറ്റയ്ക്ക് തലവേദനയായത്.
നിയമപ്രശ്‌നങ്ങള്‍ കൂടിയാല്‍ ചില രാജ്യങ്ങളില്‍ സേവനം നിര്‍ത്തേണ്ടിവരുമെന്നാണ് മെറ്റാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
