വയനാട്: പ്രതിപക്ഷ സംഘടനകളുടെ സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് എൽ ഡി എഫിന്റെ ബഹുജന റാലി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന റാലിയ്ക്ക് പൊലീസ് കനത്ത സുരക്ഷാ ഒരുക്കും. വൈകിട്ട് മൂന്നിന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
അതേസമയം, രാഹുൽ നാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രഹാം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. എസ്എഫ്‌ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ടെന്നാണ് സൂചന. ദേശീയ നേതാവിൻറെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നുള്ളതാണ് പ്രാഥമിക റിപ്പോർട്ടിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തൽ. ഇക്കാര്യത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്ന് അന്വേഷണ സംഘത്തിൻറെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
