മാഡ്രിഡ്: പോപ്പ് ഗായിക ഷക്കീറയെ കാട്ടുപന്നികള്‍ ആക്രമിച്ചു. ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ താരമാണ് അവര്‍. ഇപ്പോള്‍ അവരെ കാട്ടുപന്നി ആക്രമിച്ചത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
സ്പെയിനിലെ നഗരമായ ബാഴ്സലോണയിലെ പാര്‍ക്കിലൂടെ എട്ട് വയസ്സുകാരനായ മകനൊപ്പം നടക്കുന്നതിനിടെയാണ് കൊളംബിയന്‍ ഗായികയായ ഷക്കീറയെ രണ്ട് കാട്ടുപന്നികള്‍ ആക്രമിച്ചത്. കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഗായിക പറയുന്നു. കാട്ടുപന്നികള്‍ ഇവരുടെ ബാഗ് കടിച്ചെടുത്ത് കാട്ടിലേക്ക് ഓടിപ്പോയതായി ഷക്കീറ പറയുന്നു. നടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.
ബാഗ് കാട്ടില്‍ നിന്ന് ഒടുവില്‍ തിരിച്ച് കിട്ടിയെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഷക്കീറ പറയുന്നത്. തന്റെ ബാഗ് ആക്രമിച്ച കാട്ടുപന്നികള്‍ നശിപ്പിച്ചെന്നും, നിങ്ങള്‍ക്ക് തന്നെ അത് കാണാമെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ അടങ്ങിയ ബാഗായിരുന്നു അത്.
ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്നപ്പോള്‍ അതിന്റെ തീം സോംഗായ വക്കാ വക്കാ പാടി ഷക്കീര ലോകത്തെല്ലായിടത്തും ആരാധകരെ ഉണ്ടാക്കിയിരുന്നു. അതിന് മുമ്പ് തന്നെ ഹിഹ്സ് ഡോണ്ട് ലൈ എന്ന ഗാനത്തിലൂടെ അവര്‍ പ്രശസ്തയാണ്. എന്നാല്‍ കായികപ്രേമികള്‍ക്കിടയില്‍ ആ ഒരൊറ്റ ഗാനത്തിലൂടെ ഷക്കീര ചര്‍ച്ചയായി മാറിയിരുന്നു. ഫുട്ബോള്‍ താരമായ ജെറാര്‍ഡ് പീക്വെയുടെ ഭാര്യ കൂടിയാണ് അവര്‍.
