തിരുവനന്തപുരം :കേന്ദ്ര മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മറുപടിയുമായി ഇസ്രായേല്‍ എന്‍ എസ് ഒ കമ്പനി. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തി എന്ന വാദം കള്ളമാണ്. തെറ്റായ വാര്‍ത്തകള്‍ക്ക് എതിരെ തങ്ങള്‍ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
പെഗാസസ് ഏതെല്ലാം രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഉപഭോക്താക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്ത് നല്‍കാന്‍ ആകില്ലെന്നും എന്‍ എസ് ഒ കമ്പനി പ്രതികരിച്ചു. ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ രണ്ടാം ഘട്ട പട്ടിക ഇന്ന് വൈകിട്ട് ആറു മണിക്ക് പുറത്ത് വിടുമെന്നാണ് വാര്‍ത്താ പോര്‍ട്ടലുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍, പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്ത് വന്നത് യാദൃശ്ചികം എന്ന് കരുതാന്‍ കഴിയില്ലെന്ന് ആയിരുന്നു ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രതികരണം. വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് തലേദിവസം വാര്‍ത്ത പുറത്ത് വന്നതില്‍ അസ്വാഭാവികത ഉണ്ടെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.
