ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരുടെ ഫോണ്‍കോളുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഇന്ത്യയിലെ ഉന്നതരുടെ ഫോണ്‍ കോളുകള്‍ ഇസ്രായല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ചോര്‍ത്തുന്നുവെന്ന് ടൊറന്റോയിലെം സിറ്റിസണ്‍ ലാബ് അറിയിട്ടതിന് പിന്നാലെ ബന്ധപ്പെട്ടവരെ അന്വേഷണത്തിനായ് വിളിച്ചിരുന്നുവെന്ന് ഐ ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ശശി തരൂര്‍ പറഞ്ഞു.
ഇന്ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സതിച്ചിട്ടില്ല.. എന്നാല്‍ പെഗാസസ് നിര്‍മാതാക്കളായ എന്‍എസ്ഒ അംഗീകൃത സര്‍ക്കാരുകള്‍ക്ക് മാത്രമേ തങ്ങള്‍ സോഫ്റ്റ് വെയര്‍ വില്‍ക്കാറുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരാണോ അതോ ഏതെങ്കിലും വിദേശ സര്‍ക്കാരുകളാണോ ഇന്ത്യയില്‍ ഈ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയതെന്നാണ് പ്രധാന ചോദ്യമെന്നും ശശി തരൂര്‍ പറഞ്ഞു.
