പുസ്തകത്തണലും കളിക്കൂടുമായി താലൂക്ക് ആശുപത്രിയിലേക്ക് മലപ്പുറം ബോയ്‌സ് സ്‌കൂള്‍ എന്‍ എസ് എസ് കുട്ടികള്‍

മലപ്പുറം : വേദനകള്‍ മറന്ന് കളിച്ചും വായിച്ചും രസിക്കാനായി താലൂക്ക് ആശുപത്രിയിലേക്ക് കളിയുപകരണങ്ങളും പുസ്തക ശേഖരവുമായി മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് കുട്ടികള്‍.

കുട്ടികള്‍ക്കും രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിനു സമീപം ഒരുക്കിയിരിക്കുന്ന പുസ്തകത്തണലും കളിക്കൂടും എന്ന ഈ ശേഖരം പി. ഉബൈദുള്ള എം എല്‍ എ ആശുപത്രി അധികൃതര്‍ക്ക് കൈമാറി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദ്യാലയം ഇത്തരമൊരു പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളും അധ്യാപകരും പിടിഎയും ചേര്‍ന്ന് 50,000 ത്തോളം രൂപ മുടക്കിയാണ് ഈ പുതു സംരംഭത്തിന് തുടക്കമേകിയത്.

കഥകള്‍, കവിതകള്‍, നോവലുകള്‍, ബാലസാഹിത്യ കൃതികള്‍ അടങ്ങിയ 350 ഓളം പുസ്തകങ്ങളും വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങളുമാണ് ഈ ശേഖത്തില്‍ ഉള്‍പ്പെടുന്നത്.  രജിസ്റ്റര്‍ പ്രകാരം പുസ്തക വിതരണം നടത്തുന്നതും കൈകാര്യം ചെയ്യുന്നതും എന്‍ എസ് എസ് കുട്ടികളുടെ സഹായത്തോടെ ആശുപത്രി അധികൃതരാണ്. എന്‍ എസ് എസ് ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളും ചിത്രകല അധ്യാപകരും പ്രാദേശിക ചിത്രകാരന്മാരും ചേര്‍ന്നൊരുക്കിയ സ്വാതന്ത്ര്യ സമരസ്മൃതി ഫ്രീഡം വാള്‍ മലപ്പുറം ആര്‍ ഡി ഡി മനോജ്കുമാര്‍ സി സ്‌കൂളിന് സമര്‍പ്പിച്ചു.

ക്യാമ്പ് മാഗസിന്‍ പ്രകാശനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവള നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ഹക്കീം, പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി സുരേഷ്, ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു, എന്‍ എസ് എസ് ജില്ലാ കണ്‍വീനര്‍ സുരേഷ് ബത്തേരി, പിടിഎ പ്രസിഡന്റ് പി എം ഫസല്‍, പിടിഎ വൈസ് പ്രസിഡന്റ് അന്‍വര്‍ കൊന്നോല, പ്രിന്‍സിപ്പല്‍ പി കൃഷ്ണദാസ്, ഹെഡ് മാസ്റ്റര്‍ അഷ്‌റഫ് ടി, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ രേണു എസ് എന്നിവര്‍ സംസാരിച്ചു.

ReplyReply allForward

Leave a Reply

Your email address will not be published. Required fields are marked *