കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ റാലിയിലെ വിവാദ മുദ്രാവാക്യം വിളിയിൽ പ്രതികരണവുമായി കുട്ടി. റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്ന് കുട്ടി വ്യക്തമാക്കി. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
‘വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല. ആരും വിളിക്കാൻ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എൻ.ആർ.സിയുടെ പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചത്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്.ഇപ്പോൾ മാത്രം എന്തിനാണ് പ്രശ്‌നം ഉണ്ടാക്കുന്നത് എന്ന് അറിയില്ല.ആർ.എസ്എസ്, സംഘപരിവാറിനെതിരെയാണ് പരാമർശം നടത്തിയതെന്നും കുട്ടി പറഞ്ഞു.
