പിസി ജോര്‍ജ്ജിന് ഉപാധികളോടെ ഇടക്കാല ജാമ്യം, വിവാദ പരാമര്‍ശങ്ങള്‍ ന‌ടത്തരുതെന്ന് നി‌ർദേശം

കൊച്ചി: വെണ്ണല ക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന്
ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

മകനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നെന്ന് പി സി ഹോക്കടതിയില്‍ പറഞ്ഞു. ബന്ധുക്കളുടെ വീട്ടിൽ റെയഡ് നടത്തുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം എടുത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത് .പ്രസംഗം മുഴുവൻ ആയി ആണ് കേൾക്കേണ്ടതെന്നും പി സി വ്യക്തമാക്കി. മറ്റൊരു കേസിൽ മജിസ്ട്രേറ്റ് നേരത്തെ ജാമ്യം നൽകിയിരുന്നു. അതിൻ്റെ വിരോധം ആണ് പോലീസിനെന്നും പിസിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ക്ഷേത്രത്തിൽ പോയി ഹിന്ദുക്കളെ പറ്റി മോശം പറഞാൽ മാത്രമേ കേസ് നില നിൽക്കൂ എന്നും പിസിയുടെ അഭിഭാഷകന്‍ പറഞ്ഞു.

33 വർഷം എംഎൽഎയായിരുന്നു. നിയമത്തിൽ നിന്ന് ഒളിക്കില്ല .72 വയസ്സ് ഉണ്ട്. പല അസുഖങ്ങൾ ഉണ്ടെന്നും പി സി ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു. വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പിസി ജോര്‍ജ്ജിനോട് കോടതി നിര്‍ദ്ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *