പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും കോണ്‍ഗ്രസിനെ നയിക്കുന്ന നേതാക്കളുടെയും ശരിയായ മുഖമാണ് പുരാവസ്തു തട്ടിപ്പുകാരനിലൂടെ പുറത്തുവന്നത്; വി. മുരളീധരന്‍

തിരുവനന്തപുരം: മോണ്‍സണ്‍ മാവുങ്കല്‍ കേസില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും കോണ്‍ഗ്രസിനെ നയിക്കുന്ന നേതാക്കളുടെയും ശരിയായ മുഖമാണ് പുരാവസ്തു തട്ടിപ്പുകാരനിലൂടെ പുറത്തുവന്നത്. പെഗാസസ്, ഫോണ്‍ ചോര്‍ത്തല്‍ ”എന്നെല്ലാം ആക്രോശിക്കുന്ന സഖാക്കള്‍, സാധാരണക്കാരന്റെ സിഡിആര്‍ എങ്ങനെ ഈ തട്ടിപ്പുകാരന് കിട്ടിയെന്ന് ആഭ്യന്തരമന്ത്രിയോട് ചോദിക്കണം…’ടിപ്പുവിന്റെ സിംഹാസനത്തിന് ‘ കാവല്‍ നിന്നവരെ കോവിഡ് പ്രതിരോധമേല്‍പ്പിച്ച ഭരണത്തലവന്റെ ബുദ്ധി അപാരമെന്നും മരളീധരന്‍ അദ്ദേഹത്ിന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും കോണ്‍ഗ്രസിനെ നയിക്കുന്ന നേതാക്കളുടെയും ശരിയായ മുഖമാണ് പുരാവസ്തു തട്ടിപ്പുകാരനിലൂടെ പുറത്തുവന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് തട്ടിപ്പുവീരനുമായി ബന്ധമില്ലെന്ന് വീരസ്യം പറയുന്നവര്‍ ആഭ്യന്തരവകുപ്പിന്റെ വീഴ്ചയെക്കുറിച്ച് മിണ്ടാത്തതെന്ത്….?ടിപ്പുവിന്റെ സിംഹാസനത്തില്‍ ‘അംശവടി’യും പിടിച്ചിരിക്കുന്നയാളും അംഗരക്ഷകനും പിണറായിയുടെ ഇടംവലം നിന്നവരല്ലേ. ….? മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന് നികുതിപ്പണം ചിലവാക്കി സംരക്ഷണം കൊടുത്ത പോലീസ് മന്ത്രി കേരളത്തോട് അത് വിശദീകരിക്കണം.

”പെഗാസസ്, ഫോണ്‍ ചോര്‍ത്തല്‍ ”എന്നെല്ലാം ആക്രോശിക്കുന്ന സഖാക്കള്‍, സാധാരണക്കാരന്റെ സിഡിആര്‍ എങ്ങനെ ഈ തട്ടിപ്പുകാരന് കിട്ടിയെന്ന് ആഭ്യന്തരമന്ത്രിയോട് ചോദിക്കണം…’ടിപ്പുവിന്റെ സിംഹാസനത്തിന് ‘ കാവല്‍ നിന്നവരെ കോവിഡ് പ്രതിരോധമേല്‍പ്പിച്ച ഭരണത്തലവന്റെ ബുദ്ധി അപാരം !മുഖം മിനുക്കാന്‍ മാവുങ്ങലിനെ കണ്ട കോണ്‍ഗ്രസ് പ്രസിഡന്റിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല…! സ്വന്തം പാര്‍ട്ടിയിലെ വ്യാജന്‍മാരെ തിരിച്ചറിയാന്‍ കഴിയാത്ത അദ്ദേഹത്തില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല….!എന്നിങ്ങനെയാണ് മുരളീധരന്റെ കുറിപ്പ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *