പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ പുഴയില്‍ ചാടി. ഇവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി,മക്കളായ ആശ്വനന്ദ,പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാലുപേരുടെ മരണവും ഇതിനോടകംതന്നെ സ്ഥിരീകരിച്ചു. ഇവരുടെ മരണത്തിന്റെ ആത്മഹത്യാ കുറിപ്പും പോലീസിന് കിട്ടിയിട്ടുണ്ട്. 2012 വര്‍ഷത്തില്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജിത് കുമാര്‍. കേസിലെ വിചാരണ നടക്കവേയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ഇതിനോടനുബന്ധിച്ചുള്ള മനോവിഷമത്തില്‍ ജീവനൊടുക്കുകയാണെന്നാണ് ആത്മഹത്യാകുറുപ്പില്‍ പറയുന്നത്.
