പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ 30, അസമിലെ 39 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സൗത്ത് 24 പർഗ നാസ്, ബങ്കുര, പഷിം മേദിനിപൂർ, പുര്ബ 4 മേദിനിപൂർ എന്നീ ജില്ലകളാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങൾ. 30 മണ്ഡലങ്ങളിൽ, നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിയും സുവേന്ദു അധികാരിയും തമ്മിൽ നടക്കുന്ന പോരാട്ടമാണ് ഏവരും ഉറ്റുനോക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ന്. ബരാക്ക് വാലിയിലും സെൻട്രൽ അസമിലും മലയോര ജില്ലകളിലും വ്യാപിച്ച് കിടക്കുന്ന അസാമിലെ 39 മണ്ഡലങ്ങളിൽ രാവിലെ 8 മണി മുതലാണ് വോട്ടെടുപ്പ് നടക്കുക.
