കോവിഡ് നിരവധി തവണ ബാധിച്ചവര്‍ ഉണ്ടാവാം . കോവിഡ് നെഗറ്റീവ് ആയിട്ടും പല ബുദ്ധിമുട്ടുകളും നേരിടുന്നവരും ഉണ്ടാകാം. എന്നാല്‍ മാസങ്ങളായി കോവിഡ് മാറാത്തവര്‍ ഉണ്ടാകുമോ?
എന്നാല്‍ അത്തരം ആളുകളും നമുക്കിടയില്‍ ഉണ്ടെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് തുര്‍ക്കി സ്വദേശിയായ മുസാഫര്‍ കയാസന്‍. കഴിഞ്ഞ 14 മാസമായി ഇദ്ദേഹം കോവിഡ് ബാധിതനാണ്. 78 തവണ പരിശോധന നടത്തിയിട്ടും കോവിഡ് പോസിറ്റീവ് ആണെന്നുള്ളതാണ് വസ്തുത.2020ല്‍ ആദ്യമായി കോവിഡ് ബാധിച്ചപ്പോള്‍ ലുക്കീമിയയും ഇദ്ദേഹത്തെ ബാധിച്ചിരുന്നു. അന്നുമുതല്‍ കോവിഡ് പരിശോധനയ്ക്കായി മാസം തോറും അദ്ദേഹം ആശുപത്രിയില്‍ പോകാറുണ്ട്. എന്നാല്‍ പരിശോധനാഫലം എല്ലായ്‌പ്പോഴും പോസിറ്റീവ് ആയിരുന്നു.
തുര്‍ക്കിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കോവിഡ് അണുബാധ ഉണ്ടായ വ്യക്തിയാണ് മുസാഫര്‍ എന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. കൂടാതെ ലുക്കീമിയ ബാധിച്ചതില്‍നിന്നുള്ള ദുര്‍ബലമായ പ്രതിരോധശേഷി ആകാം ഇദ്ദേഹത്തിന് തുടര്‍ച്ചയായി രോഗം ബാധിക്കാന്‍ കാരണമെന്നും പറയുന്നു.
