ന്യൂഡല്‍ഹി : പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചു. സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. കൂടാതെ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. സംഗതി സിങ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിങ് നാഗ്ര എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍.
കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ദുവിനെ നിയോഗിക്കുന്നതിന് കടുത്ത് വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.സിദ്ദുവിന്റെ പ്രവര്‍ത്തനശൈലി കോണ്‍ഗ്രസിന് ഉപദ്രവമാകും, പാര്‍ട്ടി പിളരും എന്ന് അമരിന്ദര്‍ കത്തില്‍ ചൂണ്ടികാട്ടിയിരുന്നു.എന്നാല്‍ സിദ്ദു സോണിയാ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്തിനെയും കണ്ട് സംസാരിച്ചു. അതിനു ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ദുവിനെ സോണിയാ ഗാന്ധി പ്രഖ്യാപിക്കുന്നത്.
