ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്തണമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്തണമെന്ന് കെ മുരളീധരന്‍ എം പി.നേതാക്കളുടെ ഒറ്റക്കുള്ള പ്രകടനം വേണ്ട, അന്തിമ തീരുമാനത്തിനായി രാഷ്ട്രീയ കാര്യസമിതി ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. എന്നും മുരളീധരന്‍ പറഞ്ഞു.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതേപോലെ നടപ്പാക്കിയിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഘര്‍ഷം ഉണ്ടാവില്ലായിരുന്നു. സര്‍ക്കാര്‍ തിരുമാനത്തിന്റെ പേരില്‍ ഒരു സമുദായത്തിനും നഷ്ടം ഉണ്ടായിട്ടില്ല എന്ന പറഞ്ഞ വിഡി സതീശന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാട് മാറ്റി. മുസ്ലിം ലീഗ് നേതാക്കള്‍ പ്രതിഷേധമായി രംഗത്ത് എത്തിയതോടെയാണ് സതീഷന്‍ നിലപാട് മാറ്റിയത്.
യുഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ ഭാഗികമായി മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത് എന്ന പറഞ്ഞ സതീശന്‍ തന്റെ അഭിപ്രായം മനസ്സിലാകാതെയാണ് ലീഗിന്റെ പ്രതികരണം എന്നും കൂട്ടി ചേര്‍ക്കുകയായിരുന്നു.എന്നാല്‍ വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യുമ്പോഴും തല്‍ക്കാലം നിയമനടപടിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *