നോ ഫിയർ, നോ റ്റിയർ, വി വിൽ എന്ന മുദ്യാവാക്യവുമായി വനിത മുന്നേറ്റ ജാഥ ജൂലൈ 4ന്

തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സ‌ർവീസ് ഓ‌​ർ​ഗനൈസേഷൻ വനിത വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ഉണർവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന വനിത മുന്നേറ്റ ജാഥ ജൂലൈ 4ന്. സ്ത്രീ വിരുദ്ധ മൗലിക വാദങ്ങളെ പ്രതിരോധിക്കുക, പുതിയകാലം ഒന്നിച്ചുള്ള ചുവടുകൾ, നോ ഫിയർ, നോ റ്റിയർ, വി വിൽ എന്ന മുദ്യവാക്യം ഉയർത്തുന്ന ജാഥ ജൂലൈ 25 വരെ തുടരുമെന്ന് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സെക്രട്ടറി സു​ഗൈതകുമാരി വ്യക്തമാക്കി.

മതാധിഷ്ഠിത സാമൂഹിക വ്യവസ്ഥ സ്ത്രീജീവിതം അസമാധാനത്തിലേക്ക് എത്തിക്കുന്നതിന് എതിരെയും വനിതകളും ട്രാൻസ്ജെൻഡറുകൾ ഉൾപ്പെടുന്ന സമൂഹം അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്കെതിരെയും പ്രതിരോധം സൃഷ്ടിച്ചുകൊണ്ട് ജോയിൻ കൗൺസിൽ വനിതാ കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഐഷാ സുല്താനക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ദേശദ്രോഹ കുറ്റം ചുമത്തിയപ്പോഴും കർഷക സമരത്തിന് അനുകൂലമായി ടൂൾകിറ്റ് തയ്യാറാക്കി എന്നാരോപിച്ച് ദിശാരവിയെ ഇന്ത്യൻ ഭരണകൂടം അറസ്റ്റ് ചെയ്തപ്പോഴും ജോയിൻ കൗൺസിൽ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലാകെ വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചതായും സു​ഗൈതകുമാരി പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ ചെയ‌‌ർമാൻ കെ ഷാനവാസ്​ഖാൻ, ജനറൽ സെക്രട്ടറി ജയ​ശ്ചന്ദ്രൻ കല്ലിം​ഗൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *