തിരുവനന്തപുരം: ഫ്രാന്‍സിലെ വിഖ്യാത നര്‍ത്തകി ബ്രിഗിറ്റി ചാറ്റെയ്ഗ്നീര്‍ നയിക്കുന്ന ശില്പശാല കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഹൈക്യൂ തിയേറ്ററില്‍ മെയ് 27, 28 തിയ്യതികളില്‍ സംഘടിപ്പിക്കുന്നു.
അലയന്‍സ് ഫ്രാന്‍ഞ്ചൈസും, ഭാരത് ഭവനും സംയുക്തമായി ‘ദി പോയറ്റിക്‌സ് ഓഫ് ജസ്റ്റര്‍’ എന്ന ശീര്‍ഷകത്തിലാണ് അന്തര്‍ദേശീയ നൃത്ത ശില്പശാല ഒരുക്കുന്നത്. വിവിധ നൃത്ത രൂപങ്ങളുടെ സൗന്ദര്യശാസ്ത്രം, മനോധര്‍മ്മം, നിരീക്ഷണം, സാങ്കേതികബോധം എന്നിവയി ലൂന്നിയാണ് മോഹിനിയാട്ടത്തിലും, കണ്ടമ്പററി നൃത്തരംഗത്തും, ഡോക്യുമെന്ററി മേക്കിങ്ങിലും ശ്രദ്ധേയയായ ബ്രിഗിറ്റി, ശില്പശാലയിലൂടെ പ്രായോഗിക പരിശീലനം നല്‍കുന്നത്.

രാവിലെ 10 മുതല്‍ 4 വരെ നടക്കുന്ന ശില്പശാലയിലേക്ക് [email protected] എന്ന mail id യിലോ [email protected] യിലേക്കോ മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതായിരിക്കും.
വിശദ വിവരങ്ങള്‍ക്ക് 9656573538, 9995484148 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 
                                            