തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധി വന്ന ശേഷവും മന്ത്രിയായി തുടരുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടാക്കട നിയോജക മണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേയാട് ജംഗ്ഷനില്‍ കൂട്ടധര്‍ണ്ണ നടത്തി. ആര്‍.എസ്.പി ദേശീയ സമിതി അംഗം കെ.എസ്.സനല്‍കുമാര്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു.
കെ.പി.സി.സി നിര്‍വ്വാഹ സമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ്സ് വിളപ്പില്‍ ബ്ലോക്ക് പ്രസിഡന്റ് എ. ബാബു കുമാര്‍ സി.എം.പി നേതാവ് നരുവാമൂട് ധര്‍മ്മന്‍, അഡ്വ: ആര്‍.ആര്‍. സഞ്ജയകുമാര്‍, എം.ആര്‍.ബൈജു., കാട്ടാക്കട സുബ്രഹ്‌മണ്യന്‍, നരുവാമൂട് ജോയി, എസ്. ശോഭനകുമാരി എന്നിവര്‍ സംസാരിച്ചു.
കാട്ടാക്കട നിയോജക മണ്ഡലം UDF ചെയര്‍മാന്‍ പേയാട് ശശി അദ്ധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ എം.എ.കരീം സ്വാഗതവും കോണ്‍ഗ്രസ്സ് പേയാട് മണ്ഡലം പ്രസിഡന്റ് മിണ്ണംകോട് ബിജു കൃതജ്ഞതയും പറഞ്ഞു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ സമദ്, ആര്‍.എസ്.പി നിയോജക മണ്ഡലം സെക്രട്ടറി കാട്ടാക്കട വിജയന്‍ ,സി.എം.പി ഏര്യാ സെക്രട്ടറി പേയാട് ജ്യോതി ഡി.സി.കെ നേതാവ് കാട്ടാക്കട സജി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ മൂലത്തോപ്പ് ജയകുമാര്‍, വിനോദ് രാജ്, എം.എം അഗസ്ത്യന്‍, മലയിന്‍കീഴ് ഗോപകുമാര്‍, മലവിള ബൈജു,നക്കോട് അരുണ്‍, ഊരൂട്ടമ്പലം ശ്രീകുമാര്‍.നരുവാ മുട് രാമചന്ദ്രന്‍ ,ഭഗവതി ന ട ശിവകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
