നിതിന കൊലപാതകം; പ്രതിയെ കേളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും

കോട്ടയം: നിതിന കൊലപാതകത്തില്‍ പ്രതി അഭിഷേകിനെ ഇന്ന് പാല സെന്റ് തോമസ് കോളെജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നിതിന മോളെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായാണ് മൊഴി. ബ്ലേഡ് ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് വാങ്ങിയതെന്നും പ്രതി മൊഴി നല്‍കിയിരുന്നു. ഈ കടയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രണയം നിരസിച്ചതോടെ പെണ്‍കുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു.

അതേസമയം നിതിനയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ നടക്കും. തുടര്‍ന്ന് തലയോലപ്പറമ്പിലെ വീട്ടില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനം നടത്തും. ഉച്ചയോടെ വൈക്കം തുറുവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് സംസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *