നിങ്ങൾക്കും പ്രിയപ്പെട്ട അച്ഛനാകാം, മറക്കരുത് ഇക്കാര്യങ്ങൾ

പണ്ട് കാലങ്ങളിൽ കുട്ടികളുടെ മനസിലെ ഒരു പേടി സ്വപ്നമാണ് അച്ഛൻ. ആ അവസ്ഥ ഇപ്പോൾ മാറിയിട്ടുണ്ട് എങ്കിലും കുട്ടികളുടെ ആവശ്യം അറിഞ്ഞ് പെരുമാറുന്ന അച്ഛന്മാർ ഇപ്പോഴും കുറവാണ്. അമ്മമാരുമായി തട്ടിച്ചുനോക്കുമ്പോൾ അച്ഛന്മാർ പലപ്പോഴും കുട്ടികളിൽ നിന്ന് അകന്ന് നിൽക്കാറാണ് പതിവ്. ആ അവസ്ഥക്ക് എങ്ങനെ മാറ്റം വരുത്താം എന്ന് നോക്കാം.

അവധി ദിനങ്ങൾ ഇനി വിശ്രമിക്കാൻ മാത്രമുള്ളതല്ല

അവധി ദിനമെന്നാൽ വിശ്രമിക്കാൻ മാത്രമുള്ളതാണെന്ന ചിന്ത ഒരു കുഞ്ഞിന്റെ ജനനത്തോടെ മാറ്റിവയക്കേണ്ടതാണ്. ആ ദിവസങ്ങളിൽ കുഞ്ഞിനു ഭക്ഷണം കൊടുക്കുക, കുഞ്ഞിനൊപ്പം കളിക്കുക, കുഞ്ഞിനെ ഉറക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ പങ്കിട്ടെടുത്ത് സ്നേഹനിധിയായ ഭർത്താവും അച്ഛനുമാകാം. ഉത്തരവാദിത്തങ്ങൾ പങ്കിടാനുള്ളതാണ് എന്ന സന്ദേശം ആയിരിക്കും ഈ പ്രവർത്തിയിലൂടെ കുഞ്ഞിനു ലഭിക്കുന്നത്.

ഭാര്യയെ കേൾക്കാം

കുഞ്ഞിന്റെ ജനനത്തോടെ പലപ്പോഴും പ്രതിസന്ധിയിലാകുന്നത് അമ്മമാരാണ്. കുഞ്ഞിന്റെ മുഴുവൻ കാര്യങ്ങളും നോക്കുക എന്ന ഉത്തരവാദിത്വം സ്ത്രീകളുടെ മാത്രമാണെന്ന് കരുതാതെയിരിക്കുക. അതിനൊപ്പം തന്നെ കുഞ്ഞിന്റെ വരവോടെ ഭാര്യക്ക് തന്നോടുള്ള താല്പര്യം കുറയാൻ തുടങ്ങിയോ എന്ന സംശയം ചിലർക്കെങ്കിലും തോന്നാറുണ്ട്. കുഞ്ഞിന്റെ ആകുഞ്ഞിനു വേണ്ടി സമയം കണ്ടെത്താം

സ്ട്രെസ്സ് കുഞ്ഞുങ്ങളിലേക്ക് എത്തിക്കാനുള്ളതല്ല

ഓഫീസിൽ നിന്ന് ശകാരം കേട്ട വിഷമത്തോടെയോ, ടാർഗറ്റ് തികയാതെയുള്ള ടെൻഷനോടെയോ ആയിരിക്കും ഓഫീസിൽ നിന്നും പലരും വീട്ടിലെത്തുന്നത്. പക്ഷേ അതിന് വീട്ടിൽ സ്ഥാനമില്ല. ടെൻഷനൊക്കെ അവിടെ തന്നെ ഉപേക്ഷിച്ച് കുട്ടികളുടെ പ്രിയപ്പെട്ട അച്ഛനായിട്ടായിരിക്കണം വീട്ടിലേക്കുള്ള വരവ്.

ചെലവ് ചുരുക്കാം

കുട്ടികളുടെ കടന്ന് വരവേടെ ദൈനദിന ചെലവിലെ വർധനവ് സ്വാഭാവികമാണ് .മരുന്ന്, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ ആവശ്യങ്ങളും ചെലവുകളും ഓരോവർഷവും വർദ്ധിക്കും. കൂടാതെ ഭാവിയിലെ കുട്ടികളുടെ പഠന ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കി ചെലവ് നടത്താൻ കഴിയണം.

Leave a Reply

Your email address will not be published. Required fields are marked *