തിരുവനന്തപുരം: നാല്‍പ്പത്തി അഞ്ചാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ പുരസ്‌കാരം ബെന്യാമിന്. ‘മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ ‘ എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. പുരസ്‌കാരം വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ാം തീയതി വൈകിട്ട് 5.30 മണിക്ക് തിരുവനന്തപുരത്ത് പൂര്‍ണ്ണമായും കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടത്തുന്നതാണ്. ഇതിനായി നിശാഗന്ധി ആഡിറ്റോറിയം അനുവദിക്കുന്നതിനുവേണ്ടി ബഹു. ടൂറിസം വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്
ശനിയാഴ്ച തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ സിംഫണിയില്‍ കൂടിയ ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് തീരുമാനം. കെ. ആര്‍ മീര, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ.സി. ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് കൃതി തെരഞ്ഞെടുത്തത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരന്‍ ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന മനോഹരവും അര്‍ത്ഥപൂര്‍ണ്ണവുമായ ശില്പവുമാണ് അവാര്‍ഡ്. പ്രശസ്തി പത്രവും സമര്‍പ്പിക്കും. കവി ഏഴാചേരി രാമചന്ദ്രനാണ് കഴിഞ്ഞ വര്‍ഷത്തെ പുസ്‌കാരം ലഭിച്ചത്. ഒരു വെര്‍ജീനിയന്‍ വെയ്ല്‍ക്കാലം എന്ന കൃതിക്കാണ് അവാര്‍ഡ്.
