തിരുവനന്തപുരം; നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നൊക്കെ ആദ്യമായി കേള്‍ക്കുകയാണ് പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പ് ബഹുമാന്യനായ മത പണ്ഡിതനാണ്. അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്.
ഇത് നാര്‍ക്കോട്ടിക്കിന്റെ പ്രശ്‌നം ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ബാധിക്കുന്ന പ്രശ്‌നമല്ല. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്‌നമാണ്. അത്തരമൊരു പ്രശ്‌നം എന്ന വിലയില്‍ ആ വിഷയത്തില്‍ എല്ലാവരും ഉത്കണ്ഠാകുലരാണ്.കഴിയാവുന്ന രീതിയിലൊക്കെ അതിനെ തടയാന്‍ ആവശ്യമായ നടപടികല്‍ സ്വീകരിച്ച് കൊണ്ടിരിക്കുകയാണ്.
നാര്‍ക്കോട്ടിക്കിന് ഒരു മതത്തിന്റെ നിറം നല്‍കരുത്. അതിന് സാമൂഹ്യ വിരുദ്ധതയുടെ നിറം മാത്രമാണുള്ളത്.അതിനാല്‍ ഒരു മതവും ഈ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ആ നിലപാടാണ് നാം എടുക്കേണ്ടത്. ബിഷപ്പ് എന്തുകൊണ്ടാണ് ഇത് പറയാന്‍ ഉണ്ടായ സാഹചര്യം എന്ന് വ്യക്തമല്ല. പക്ഷേ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ ചേരികള്‍ സൃഷ്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, മുഖ്യമന്ത്രി പറഞ്ഞു.
