നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്

2021 നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്.  ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലെയും  സ്ഥാനാർത്ഥികളുടെ  ചിത്രം തെളിയും.


യുഡിഎഫിൽ മൂന്ന് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ച എലത്തൂരിലടക്കം  മുന്നണികൾ സമവായ നീക്കം നടത്തിയ മണ്ഡലങ്ങളിലെ വിമത ഭീഷണിയൊഴിയുമോയെന്നതും വൈകുന്നേരത്തോടു കൂടി അറിയാനാകും.


അതേസമയം തെരെഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയ എൻഡിഎ പത്രികയിന്മേൽ  ഹൈക്കോടതി വിധി ഇന്നു വരാനിരിക്കുകയാണ്. സംസ്ഥാനത്ത് നിലവിൽ  2,138 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *