നവകേരള നയരേഖയ്ക്ക് എതിരെ നടക്കുന്നത് ദുഷ്പ്രചാരണങ്ങള്‍; കോടിയേരി

നവകേരള നയരേഖയ്ക്ക് എതിരെ നിലവില്‍ നടക്കുന്നത് ദുഷ്പ്രചാരണങ്ങള്‍ ആണെന്ന് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരളം നയരേഖ,പാര്‍ട്ടി നയത്തിന് എതിരല്ലെന്നുകൂടി അദ്ദേഹം പറഞ്ഞു.


‘ ഈ നയരേഖ പാര്‍ട്ടിയുടെ പൊതുവായ നയങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നയരേഖയില്‍ അവതരിപ്പിച്ച കാഴ്ചപ്പാടുകള്‍ എന്താണെന്ന് മനസ്സിലാകാത്ത ആളുകളാണ് ഇത്തരത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നത്. യുഡിഎഫും ബിജെപിയും മറ്റ് കക്ഷികളുമാണ് ഈ ദുഷ്പ്രചരണം ഇതിനുപിന്നില്‍. ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിച്ച് അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ പോലും പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താല്പര്യങ്ങള്‍ക്ക് എതിരായി വരുന്ന വിദേശ നിക്ഷേപങ്ങളെ സ്വീകരിക്കുകയില്ല. ഇതും പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് നയവും തമ്മില്‍ യാതൊരു വൈരുധ്യവുമില്ല എന്നതാണ് വാസ്തവം. സ്വകാര്യ നിക്ഷേപം വരുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണം. തുടര്‍ ഭരണം ലഭിച്ച സാഹചര്യത്തിലാണ് നയരേഖ അവതരിപ്പിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണം.’ കോടിയേരി
പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരളം നയരേഖ പാര്‍ട്ടി നാളെ ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *