ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ‘അങ്ങാടി തെരുവ്’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടി സിന്ധുവിന്റെ വിയോഗം. സ്തനാര്‍ബുദത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു സിന്ധു. ഇതിനിടെ ആയിരുന്നു അന്ത്യം. നടി ഷക്കീലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടി ആയിരുന്നു സിന്ധു. ഇപ്പോഴിതാ സിന്ധുവിന്റെ മകളോട് ഷക്കീല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
സിന്ധുവിന്റെ മകളുടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഷക്കീല തുടര്‍ന്നുള്ള ജീവിതത്തില്‍ ഒപ്പമുണ്ടാകും എന്ന് വാക്കുനല്‍കി. മകളുടെ ഭര്‍ത്താവ് ഹാര്‍ട്ട് അറ്റാക്ക് വന്ന് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. മകള്‍ ഫാഷന്‍ ഡിസൈന്‍ പഠിച്ചിട്ടുണ്ട്. ഒരു കട തുടങ്ങിയാല്‍ അവള്‍ക്കും കുഞ്ഞിനും ജീവിക്കാമെന്നും അതിന് വേണ്ടി എല്ലാവരും സഹായിക്കണമെന്നും ഷക്കീല അഭ്യര്‍ത്ഥിച്ചു.
നാളുകള്‍ക്ക് മുന്‍പ് സിന്ധു തന്നെ സഹായിച്ചതിനെ പറ്റിയും ഷക്കീല മനസ് തുറന്നു. തന്റെ ഓപ്പറേഷന് വേണ്ടി 50000 രൂപ സിന്ധു ഹോസ്പിറ്റലില്‍ അടച്ചുവെന്നും തന്നോട് ചേദിച്ചാല്‍ സമ്മതിക്കില്ലെന്ന് കരുതി പറയാതെ ആണ് പണം അടച്ചതെന്നും ഷക്കീല പറയുന്നു.
ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച സിന്ധു, നാടോടികള്‍, നാന്‍ മഹാന്‍ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരര്‍ തുടങ്ങി സിനിമകളില്‍ അഭിനയിച്ചു. 2020ല്‍ ആണ് സിന്ധുവിനെ അര്‍ബുദം പിടികൂടുന്നത്. സ്തനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. മകളും കൊച്ചു മകളും അടങ്ങുന്നതായിരുന്നു സിന്ധുവിന്റെ കുടുംബം. സിന്ധുവിന്റെ വരുമാനത്തില്‍ ആയിരുന്നു ഈ കുടുംബം മുന്നോട്ട് പോയിരുന്നത്. കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിന്റെ ഇടതു കൈയ്ക്ക് ചലനം നഷ്ടമായി. ചികിത്സയുടെ ഇടയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ സിന്ധു പോയിരുന്നു. ഇത് സ്തനങ്ങളിലെ അണുബാധയ്ക്കു കാരണമായിരുന്നു.
കഴിഞ്ഞ ദിവസം താന്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ആരുമായാണെന്ന് ഷക്കീല വെളിപ്പെടുത്തിയിരുന്നു.കന്യകയാണോ എന്നായിരുന്നു നടിയോട് ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ആര്‍ക്കൊപ്പമാണെന്ന ചോദ്യം ഉയര്‍ന്നത്. തന്റെ സുഹൃത്ത് പോള്‍ റിച്ചാര്‍ഡുമായാണ് ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു ഷക്കീലയുടെ മറുപടി.

 
                                            