ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഫെബ്രുവരി 27ന് കണ്ണൂര്‍ ജില്ലയില്‍ നടക്കും. പോളിയോ തുള്ളിമരുന്ന് അഞ്ചുവയസ്സിന് താഴെയുള്ള 1,82,052 കുട്ടികള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിലെ 1360 കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കും. അഞ്ചു വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ രോഗാണു സംക്രമണം ഇതിന്റെ ലക്ഷ്യം.ജില്ലയില്‍ പോളിയോ വാക്സിന്‍ നല്‍കാനായി 2028 ബൂത്തുകള്‍ സജ്ജമാക്കും.
