തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: 2021 നിയമസഭാ ഇലക്ഷനിലെ തർക്കം നിലനിൽക്കുന്ന 6 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാനം ഇന്ന് . തർക്ക ബാധിതമണ്ഡലങ്ങളിലെ നേതാക്കന്മാരുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സംസാരിച്ചിരുന്നെങ്കിലും ആശയകപ്പം അവസാനിച്ചിട്ടില്ലെന്നാണ് സൂചനകൾ. 

വട്ടിയൂർകാവിൽ കെ.പി അനിൽ കുമാറിന്റെ പേരിന് പകരം പി.സി വിഷ്ണുനാഥിന്റെ പേര് പരിഗണിക്കുന്നതായുള്ള സൂചനകളുണ്ട്. കുണ്ടറയെക്കാളും കുറച്ചു കൂടി മെച്ചപ്പെട്ട സിറ്റിലേക്കു പരിഗണിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷ്ണുനഥിനെ വട്ടിയൂർകാവിലേക്കു പരിഗണിക്കുന്നത്. ഇതിനെതിരെ മണ്ഡലത്തിൽ ശക്തമായ പ്രതിഷേധം അലയടിക്കുന്നുണ്ട്. നേമത്തെ പോലെ ബി ജെ പി ക്കു  സ്വാധിനമുള്ള മണ്ഡലമായാണ് വട്ടിയൂർ കാവിനെ വീക്ഷിക്കുന്നത്. അതു  കൊണ്ട് തന്നെ വളരെ ശക്തനായ പേരാളിയെ രംഗത്തിറക്കണമെന്ന അഭിപ്രായങ്ങൾ സമവായ ചർച്ചയിലുടനീളം ഉരുത്തിരിഞ്ഞിരുന്നു. എന്നാൽ മണ്ഡലത്തിനു പുറത്തു നിന്നു വരുന്ന സ്ഥാനാർത്ഥിയെ സ്വീകരിക്കില്ലെന്നാണ് പ്രാദേശിക നേതാക്കന്മാരുടെ വാദം.

 മലബാർ മേഖലയിലും തർക്കങ്ങൾ മൂർഛിക്കുകയാണ്. വി.വി പ്രകാശിനെ നിലമ്പൂരിലും ആര്യാടൻ ഷൗക്കത്തിന് പട്ടാമ്പിയും സിറ്റ് നൽകാമെന്ന വ്യവസ്ഥ ആര്യാടനു സ്വീകാര്യമല്ലെന്നറിയിച്ചതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്കാണ് നീങ്ങുന്നത്.

 ഇലക്ഷനിലെ സ്ത്രീ പ്രാതിനിത്യം കൂട്ടണമെന്നൊരു സംസാരവും ഉയർന്നു വരുന്നുണ്ട്. നിലവിലെ 9 സിറ്റുകൾ എന്നതിൽ നിന്നും 10 ലേക്ക് എങ്കിലും എത്തിക്കണമെന്ന രീതിയിൽ ചർച്ചകൾ നടക്കുണ്ട്.കൽപ്പറ്റ മണ്ഡലത്തിൽ ടി സിദ്ദിഖിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കൂടാതെ തവനൂരിൽ റിയാസ് മുക്കോലി, കുണ്ടറയിൽ കല്ലട രമേശ് എന്നിവരെ പരിഗണിക്കുന്നതായും സൂചനകൾ ലഭിക്കുന്നു. ഇന്ന് വൈകിട്ടോടെ പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *