തൊഴിലുറപ്പ് തൊഴിലാളികളെ കാണാൻ ജനീഷ് കുമാർ എത്തി; വിജയാശംസകൾ നേർന്ന് അമ്മമാർ

കോന്നി: ജനഹൃദയങ്ങൾ കീഴടക്കി എൽ.ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിൻ്റെ തിരഞെടുപ്പ് പ്രചരണം മുന്നേറുന്നു. വ്യാഴാഴ്ച്ച വള്ളിക്കോട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരുടെ അനുഗ്രഹത്തോടെയാണ്   പര്യടനത്തിന് തുടക്കം കുറിച്ചത്. കൊച്ചാലുമൂട്ടിൽ  വോട്ട് തേടി എത്തിയ  കെ.യു ജനീഷ് കുമാറിനെ സ്നേഹത്തോടെയാണ്   തൊഴിലാളികൾ വരവേറ്റത്. 

തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി  വള്ളിക്കോട് കൊച്ചാലുമ്മൂട്ടിൽ എത്തിയപ്പോഴായിരുന്നു സ്ഥാനാർത്ഥി തൊഴിലുറപ്പ് തൊഴിലാളികളെ കാണാൻ എത്തിയത്. സ്ഥാനാർത്ഥിയെ കണ്ടയുടൻ ജോലിക്ക് വിശ്രമം നൽകി അവർ ജനീഷ് കുമാറിനൊപ്പമെത്തി. പ്രായമായ അമ്മമാർ ഉൾപ്പെടെ നിറപുഞ്ചിരിയോടെയാണ് സ്വീകരിച്ചത്.

സമീപത്തുണ്ടായിരുന്ന കുട്ടികളോടും അമ്മമാരോടും വിശേഷങ്ങൾ പങ്കുവെച്ച സ്ഥാനാർത്ഥി  വോട്ടു ചോദിക്കുകയും ചെയ്തു. വോട്ട് ചോദിക്കാൻ മോൻ ഇങ്ങോട്ട് വരണമായിരുന്നോ?  ഞങ്ങളുടെ വോട്ട് മോനല്ലാതെ ആർക്ക് കൊടുക്കാനാണ് എന്നായിരുന്നു കൂട്ടത്തിലുള്ള പ്രായമായ അമ്മയുടെ മറുചോദ്യം.  വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്നും ഒപ്പം നിന്ന് ചിത്രം പകർത്തിയുമാണ് തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥാനാർത്ഥിയെ യാത്രയാക്കിയത്.

തുടർന്ന് ചെമ്പകപ്പാലത്തെ തൊഴിലുറപ്പ്  തൊഴിലാളികളെയും  എൽഡിഎഫ് നേതാക്കൾക്കൊപ്പം ജനീഷ് കുമാർ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.  അവർക്കൊപ്പം നിന്ന് സെൽഫിയെടുത്താണ് ജനീഷ് കുമാർ മടങ്ങിയത്.  തുടർന്ന്   ഞക്കുനിലത്തെത്തിയ സ്ഥാനാർത്ഥി സമീപത്തെ കടകളിലും വീടുകളിലുമെത്തി  വോട്ട് തേടി. തുടർന്ന് വള്ളിക്കോട് ജംഗ്ഷനിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. തുടർന്ന് വായനശാല ജംഗ്ഷനിൽ എത്തിയപ്പോൾ മീനച്ചൂടിൻ്റെ കാഠിന്യമകറ്റാൻ കടയിൽ കയറി  നാരങ്ങാ വെള്ളം കുടിച്ചുകൊണ്ടായിരുന്നു പര്യടനം തുടർന്നത്. കടയുടമ ശാന്തമ്മയമ്മയോട് വോട്ടഭ്യർത്ഥിക്കാനും സ്ഥാനാർത്ഥി മറന്നില്ല. എല്ലായിടത്തും മികച്ച സ്വീകരണമാണ് ജനീഷ് കുമാറിന് ലഭിച്ചത്. 

 സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  പി. ജെ. അജയകുമാർ സിപിഎം ഏരിയ കമ്മിറ്റിയംഗം പി.എസ് കൃഷ്ണകുമാർ,സംഗേഷ് ജി നായർ  ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ആർ മോഹനൻ നായർ,വൈസ് പ്രസിഡന്റ്‌ സോജി പി ജോൺ, ജനതാദൾ സംസ്‌ഥാന കമ്മിറ്റി അംഗം സോമൻ പാമ്പായിക്കോട്, സിപിഎം ലോക്കൽ കമ്മിറ്റി  സെക്രട്ടറി ജോസ് എം.പി, വള്ളിക്കോട് മേഖല സെക്രട്ടറി സുമേഷ് സി,സിപിഐ ലോക്കൽ കമ്മിറ്റിസെക്രട്ടറി അഡ്വ.എ. ജയകുമാർ, ലോക്കൽ കമ്മിറ്റി അംഗം ഷൈജു ബി, സിപി എം ബ്രാഞ്ച് സെക്രട്ടറി ബിനു ആർ ,  ബ്രാഞ്ചംഗം  കോമളൻ,എ ഐ വൈ എഫ് മേഖലാ സെക്രട്ടറി സജിത്ത്  എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *