ബെംഗളൂരു: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കർണാടകയിൽ പ്രചാരണത്തിനെത്തും. തെരഞ്ഞെടുപ്പിന് 14 ദിവസം ബാക്കി നിൽക്കെയാണ് യോഗിയുടെ കർണാടകം സന്ദർശനം. ഹിന്ദുത്വ അജണ്ട ശക്തമായി ഉന്നയിച്ച് മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം.
മൈസുരു, വിജയപുര എന്നീ ജില്ലകളിൽ യോഗി ആദിത്യനാഥ് നാളെ പ്രചാരണറാലികൾ നയിക്കും. നാളെ രാവിലെ 11 മണിയോടെ മൈസുരുവിലെ മണ്ഡ്യയിലെത്തുന്ന ആദിത്യനാഥ്, തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. ഉച്ചയോടെ വിജയപുര ജില്ലയിലെ ബസവനബാഗേവദിയിലെ ബസവേശ്വര ക്ഷേത്രം ആദിത്യനാഥ് സന്ദർശിക്കും. പിന്നാലെ വലിയ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലും യുപി മുഖ്യമന്ത്രി സംസാരിക്കും. ശേഷം ലിംഗായത്ത് ശക്തികേന്ദ്രങ്ങളായ ഇന്ദിയിലും ആദിത്യനാഥ് വലിയ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നുണ്ട്.
