തദ്ദേശതെരഞ്ഞെടുപ്പിൽ അടിത്തറ ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം തയ്യാറാക്കിയ പദ്ധതിയെ ചോദ്യശരങ്ങൾ കൊണ്ട് എതിരിത്തിരിക്കുകയാണ് സുപ്രീം കോടതി .. ഇതോടെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കൾക്ക് തിരശീല വീണു. തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം ചോദ്യം ചെയ്തുള്ള അപ്പീലിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകിയിരിക്കുകയാണ്. മുസ്ലിം ലീഗ് ജനപ്രതിനിധികൾ നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാർ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം. അപ്പീലിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, അഹ്‌സാനുദ്ദിൻ അമാനുള്ള എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ജനസംഖ്യ മാറിയ സാഹചര്യത്തിൽ എങ്ങനെ എണ്ണം കണക്കാക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു. വാർഡ് പുനർ വിഭജനം ഏകപക്ഷീയമല്ലേയെന്നും സുപ്രിംകോടതി ചേദിച്ചു. ആനുപാതികമായാണ് ജനസംഖ്യ കണക്കാക്കിയതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ അറിയിച്ചു. അപ്പീൽ സുപ്രീംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
മുസ്ലിം ലീഗ് ഭരിക്കുന്ന എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികൾ നൽകിയ അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 2024 ഒക്ടോബറിലെ സംസ്ഥാന സർക്കാരിന്റെ വാർഡ് പുനർ വിഭജന ഉത്തരവും ഡീലിമിറ്റേഷൻ കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശങ്ങളും നിയമപരമാണെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. 2011-ലെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2015-ൽ വാർഡ് വിഭജനം സംസ്ഥാന സർക്കാർ നടത്തി. അതേ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിച്ച വാർഡുകൾ പുനർ വിഭജനം നടത്താനാവില്ലെന്നാണ് ഹർജിക്കാരുടെ വാദം.
2011-ലെ സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിൽ, തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് സർക്കാരിന് അധികാരമുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരേയായിരുന്നു മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. കോഴിക്കോട് ജില്ലയിലെ വിവിധ മുൻസിപ്പാലിറ്റികളിലെ ആറ് ലീഗ് നേതാക്കളാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽചെയ്തത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2011-ലെ സെൻസസ് ഡാറ്റ കാലഹരണപ്പെട്ടതാണെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഈ വർഷം പുതിയ സെൻസസ് നടക്കാനിരിക്കെ പഴയ സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് വിഭജനം നടത്തിയത് തെറ്റാണെന്നാണ് ഹർജിയിലെ ആരോപണം. രാജ്യസഭാംഗം ഹാരിസ് ബീരാൻ മുഖേനെയാണ് മുസ്‌ലിം ലീഗ് നേതാക്കൾ സുപ്രീം കോടതിയിൽ ഹർജി ഫയൽചെയ്തിരിക്കുന്നത്. യുഡിഎഫ് ഭരണത്തിലുള്ള മട്ടന്നൂർ മുനിസിപ്പാലിറ്റിയും കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. അഭിഭാഷകനായ അബ്ദുള്ള നസീഹ് ആണ് ഹർജി ഫയൽ ചെയ്തത്. ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കും മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തടസഹർജി ഫയൽചെയ്തിട്ടുണ്ട്.
കണ്ണൂരിലെ മട്ടന്നൂർ, പാനൂർ, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലും കോഴിക്കോട്ടെ മുക്കം, കൊടുവള്ളി, പയ്യോളി, ഫറോക്ക് മുനിസിപ്പാലിറ്റികളിലും പാലക്കാട്ടെ പട്ടാമ്പി മുനിസിപ്പാലിറ്റിയിലും കാസർകോട്ടെ പടന്ന പഞ്ചായത്തിലും നടത്തിയ വാർഡ് വിഭജനം നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, ഡിവിഷൻ ബെഞ്ച് വാർഡ് പുനർവിഭജനം ശരിവച്ച് ഉത്തരവ് ഇറക്കി. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽചെയ്തിരിക്കുന്നത്.
തദ്ദേശ വാർഡ് വിഭജനത്തിന്റെ കരടിന്മേൽ പുനർവിഭജന കമ്മീഷന് ലഭിച്ചത് പരാതികളുടെ പ്രളയമായിരുന്നു. 14 ജില്ലകളിൽ നിന്നായി 16,896 പരാതികളാണ് രേഖാമൂലം ലഭിച്ചത്. സംസ്ഥാനത്താകെ 30 പഞ്ചായത്തുകൾ ഒഴികെ മറ്റെല്ലാ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും കരടിനെതിരെ പരാതി ഉയർന്നു. പുനർ വിഭജനത്തെ സിപിഎം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചു എന്നതാണ് ഉയരുന്ന പ്രധാന വിമർശനം. പരാതികളിൽ ഭൂരിഭാഗവും ഈ വിഷയത്തിൽ ആയിരിക്കും. ചട്ടങ്ങൾ പാലിച്ചല്ല വിഭജനം എന്നാണ് കോൺഗ്രസും മുസ്‌ലിം ലീഗും ബിജെപിയും നിലപാട് എടുത്തിരിക്കുന്നത്. കൃത്യമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരാതികൾ വലിയ രാഷ്ട്രീയ കലഹങ്ങൾക്ക് കാരണമാകും.ലഭിച്ച ഓരോ പരാതിയിലും പുനർ വിഭജന കമ്മീഷൻ അന്വേഷണം നടത്തും. പബ്ലിക് ഹിയറിങ് നടത്തി പരാതിക്കാരെ നേരിൽ കാണും. എന്നിട്ടാകും അന്തിമ വിജ്ഞാപന പ്രഖ്യാപനം. പരാതികളുടെ പ്രളയത്തിനിടെ ഇത് എത്ര നീളം എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
മറ്റ് പാർട്ടികളുടെ പരാതിയെക്കാൾ തിരിച്ചടിയായത് സിപിഐ പരാതിയും വിമർശനവുമായി രംഗത്ത് വന്നതാണ് … സ്ഥിരമായി സിപിഎം മത്സരിക്കുന്ന മൂന്നു വാർഡുകൾ പൂർണമായി ഒഴിവാക്കിയതും രണ്ടു ടൈമായി വിജയിക്കുന്ന വഴുതക്കാട് വാർഡ് വെട്ടി മുറിച്ചതുമാണ് സിപിഐ യെ ചൊടിപ്പിച്ചിരിക്കുന്നത്…. വാർഡുകൾ പഴയപടി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡി ലിമിറ്റേഷൻ കമ്മിറ്റിക്കും പരാതികൾ നൽകാൻ അതത് വാർഡ് കമ്മിറ്റികളുടെ സിപിഐ ജില്ലാ നേതൃത്വം നിർദ്ദേശിച്ചു.. സിപിഐ മത്സരിക്കുന്ന പിഡിപി നഗർ, ശങ്കുമുഖം , ശ്രീവാരഹം വാർഡുകളാണ് നിലവിൽ പൂർണമായി ഒഴിവാക്കിയിരിക്കുന്നത്.. വട്ടിയൂർക്കാവ് വാർഡിലെ ഏതാനും ഭാഗങ്ങൾ കൂട്ടിച്ചേർത്ത് രണ്ടായിരത്തിലാണ് പിഡിപി നഗർവാർഡ് രൂപീകരിച്ചത്.. അന്നുമുതൽ തുടർച്ചയായി മൂന്ന് ടൈം വിജയിച്ച് മുൻ ഡെപ്യൂട്ടി മേയർ കൂടിയായ ജി ഹാപ്പി കുമാർ ഹാട്രിക് വിജയം നേടിയിരുന്നു… 2015 വനിതാ സംവരണം ആയപ്പോഴാണ് സിപിഐക്ക് വാർഡ് കൈവിടേണ്ടി വന്നത്… അഞ്ചുതവണ പാർട്ടി സ്ഥാനാർത്ഥി മത്സരിച്ച വാർഡ് പൂർണമായി ഒഴിവാക്കിയതിലാണ് സിപിഐക്ക് അതൃപ്തി… 2010 ലെ വാർഡ് വിഭജനത്തിനുശേഷം രണ്ട് ടേം സിപിഐ സ്ഥാനാർത്ഥികളാണ് ശങ്കുമുഖം വാർഡിൽ വിജയിച്ചത്. 2020ലെ തെരഞ്ഞെടുപ്പിലും സിപിഐ സ്ഥാനാർത്ഥിയാണ് മത്സരിച്ചത് എങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്.. പാർട്ടിയുടെ സ്വന്തം വാർഡ് എന്നാണ് ശ്രീവരാഹത്തെ സിപിഐ വിശേഷിപ്പിക്കുന്നത്..
സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ വിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങിയതിനു പിന്നാലെ സിപിഐ മാത്രമല്ല, മറ്റ് രാഷ്ട്രീയ പാർട്ടികളും ആക്ഷേപവുമായി രംഗത്ത് വന്നിരുന്നു … എൽഡിഎഫിന് അനുകൂലമായി വാർഡുകൾ പുനർനിർണയിച്ചുവെന്ന് യുഡിഎഫിനാണു പരാതി കൂടുതൽ ആയിരുന്നു.. എന്നാൽ ഈ പരാതികൾക്കെല്ലാം ഒടുവിൽ സിപിഎമ്മിന് ഇരുട്ടടി ആയിരിക്കുകയാണ്..
