തൃണമൂല്‍ ബന്ധം ദൃഢപ്പടുത്തല്‍ ; അധീര്‍ രഞ്ജന്‍ ചൗധരിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ലോക്‌സഭാ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെ നീക്കി പുതിയ ആളെ നിയോഗിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. ദേശീയതലത്തില്‍ തൃണമൂല്‍ ബന്ധം ദൃഢപ്പെടുത്തുന്നതിനാണ് ഈ നീക്കം. മമതയുടെ കടുത്ത വിമര്‍ശകനായ അധീര്‍ രഞ്ജന്‍ ചൗധരിയാണ് കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിന് മുഖ്യതടസ്സം.

നേതൃസ്ഥാനത്തേക്ക് ശശി തരൂര്‍, മനീഷ് തിവാരി എന്നിവരെയാണ് പകരം പരിഗണിക്കുന്നത്. ഈയാഴ്ച തീരുമാനമുണ്ടായേക്കും.ഇരുവരും പാര്‍ട്ടിയില്‍ അഴിച്ചുപണിയാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ ജി-23 സംഘത്തിലെ നേതാക്കളാണ്.

പാര്‍ലമെന്റ് സമ്മേളനത്തില്‍ മോദിസര്‍ക്കാരിനെതിരേ തൃണമൂല്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രക്ഷോഭംനടത്താനാണ് കോണ്‍ഗ്രസിന്റെ ആലോചന. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെതിരേ പാര്‍ലമെന്റിനുള്ളില്‍ കടുത്ത സമരത്തിനൊരുങ്ങുന്ന തൃണമൂലിന് കോണ്‍ഗ്രസിന്റെ പിന്തുണയും അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *