അന്തരിച്ച ഭാരതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കരുടെ സംസ്‌കരണ ചടങ്ങുമായി ബന്ധപ്പെട്ട് വന്ന തുപ്പല്‍ വിവാദം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തരംഗം തന്നെയാണ് സൃഷ്ടിച്ചത്.
നിങ്ങള്‍ മറന്നു പോയതാണോ? അതോ ഓര്‍ക്കാത്തതാണോ?
ഇന്ത്യ ഇന്നും ഒരു മതേതരത്വ രാജ്യമാണ്. മതം കൊണ്ടും ഭാഷവൈവിധ്യംകൊണ്ടും ജീവിതരീതികൊണ്ടും ഇന്ത്യ എന്നും വ്യത്യസ്ഥമാണ്.
പിന്നെ എന്തിനാണ് മതത്തിന്റെ പേരില്‍ വിവാദം സൃഷ്ടിക്കുന്നത്? എല്ലാവര്‍ക്കും അവരുടേതായ മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനിടയിലാണ് തുപ്പി, ഊതി എന്ന് തുടങ്ങി ആളുകളെ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ഇത്തരത്തില്‍ വിവാദത്തെ പെരുപ്പിക്കുന്ന ചിലരാകാട്ടെ കാര്യം എന്താനാണെന്ന് വ്യക്തമായി അറിഞ്ഞുപോലുമുണ്ടാകില്ല. മറ്റു ചിലരാക്കട്ടെ വിവാദം ഉണ്ടാക്കാന്‍ കാരണം കണ്ടെത്തി നടക്കുന്നവരുമാകാം.
ലത മങ്കേഷ്‌കരോടുള്ള ബഹുമാനവും സ്‌നേഹവും കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വന്ന ഷാരുഖ് ഖാന്‍ അവരെ തുപ്പി എന്ന് പറഞ്ഞു നടക്കുന്നവര്‍ക്ക് ചിന്തിക്കാനുള്ള കഴിവ് ഉണ്ടോ എന്നത് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ വളരെ ഹാസ്യമായ തരത്തില്‍ ഇത്തരം പ്രസ്താവന നടത്തില്ലല്ലോ.
മൃതദേഹത്തിന് മുന്നില്‍ നിന്ന് മുസ്ലിം പ്രാര്‍ത്ഥന നടത്തിയ ശേഷം മൃതദേഹത്തില്‍ തുപ്പി എന്ന ആരോപണമാണ് വന്നത്. ഇതിനു പിറകെ വന്‍ സൈബര്‍ ആക്രമണം ആണ് ഷാരുഖ് ഖാന്‍ നേരിട്ടതും. സത്യത്തില്‍ ഇതില്‍ ഒരു വിവാദത്തിന്റെ ആവശ്യമുണ്ടോ?
ചില വ്യക്തികളും സംഘടനകളും സ്വയം ചോദിക്കേണ്ട ഒരു ചോദ്യം തന്നെയാണിത്.
ഇത്തരം കാര്യങ്ങളെ ഊതി വീര്‍പ്പിക്കാതെ സത്യാവസ്ഥ അന്വേഷിക്കുന്നത് നല്ലതാണ്.
