തിരുവനന്തപുരം: യുവതിക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ ഒരുമിച്ച് കുത്തിവെച്ചതായി പരാതി. 25കാരിയായ തിരുവനന്തപുരം മണിയറ സ്വദേശിക്കാണ് രണ്ട് ഡോസ് വാക്‌സീനും ഒന്നിച്ചു കുത്തിവെച്ചത്. യുവതി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആദ്യ ഡോസ് വാക്‌സീന്‍ എടുക്കാന്‍ എത്തിയപ്പോഴാണ് രണ്ട് ഡോസ് വാക്‌സീനും ഒരുമിച്ച് കുത്തിവെച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
അതേസമയം യുവതിയോട് വാക്‌സീന്‍ എടുത്തതാണോയെന്ന് ചോദിച്ചിരുന്നുവെന്നും എടുത്തിട്ടില്ലെന്ന് മറുപടി കിട്ടിയശേഷമാണ് കുത്തിവെപ്പെടുത്തത് എന്നുമാണ് ജീവനക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
