തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. കിഴക്കേകോട്ടയിൽ നിന്ന് നഗർകോവിലേക്ക് പോകുകയായിരുന്ന ബസ് പള്ളിച്ചലിന് സമീപം പാരൂർകുഴിയിൽ വച്ചാണ് അപകടത്തിൽ പെട്ടത്.
യാത്രക്കാർക്ക് കാര്യമായ പരുക്കുകളില്ല. ചെറിയ പരുക്കുകളോടെ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ബസ് റോഡിൽ നിന്ന് തെഞ്ഞി മാറിയതാണ് അപകടത്തിന് കാരണമായത്.
