തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ പാമ്പുകടിയേറ്റു മരിച്ചു

തിരുവനന്തപുരം: മൃഗശാലയില്‍ ജീവനക്കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദാണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ഹര്‍ഷാദിന് രാജവെമ്പാലയുടെ കടിയേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കടിയേറ്റ ഹര്‍ഷാദിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2018 മുതല്‍ ഇവിടുത്തെ സ്ഥിര ജീവനക്കാരനാണ് ഹര്‍ഷാദ്.

Leave a Reply

Your email address will not be published. Required fields are marked *