സംസ്ഥാനത്ത് അഞ്ചു ജില്ലകളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. ബിജെപി സീറ്റ് നില നൂറ് പിന്നിട്ടപ്പോള്‍ എസ്.പി 40 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉത്തരാഖണ്ഡിലേക്കും ഗോവയിലേക്കും പഞ്ചാബിലേക്കും മണിപ്പൂരിലേക്കും വരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവില്‍ നടക്കുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിക്ക് തന്നെയായിരുന്നു മുന്‍തൂക്കവും. എന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി ഭരണം പിടിക്കുമെന്ന സര്‍വേയും പുറത്തുവന്നിരുന്നു. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബിജെപിക്ക് മുന്‍തൂക്കം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ ഏജന്‍സികള്‍ പ്രവചിച്ചിട്ടുണ്ട്.
