താലിബാന്‍ തീവ്രവാദികളില്‍ മലയാളികള്‍ ഉണ്ടോയെന്ന സംശയം ഉന്നയിച്ച് ശശി തരൂര്‍ എംപി


ന്യൂഡല്‍ഹി: താലിബാന്‍ തീവ്രവാദികളില്‍ മലയാളികള്‍ ഉണ്ടോയെന്ന സംശയം ഉന്നയിച്ച് ശശി തരൂര്‍ എംപി . സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തീവ്രവാദികളുടെ വീഡിയോ പങ്കുവെച്ചാണ് തരൂരിന്റെ ട്വീറ്റ് .

കാബൂളില്‍ നിന്നുള്ള താലിബാന്‍ തീവ്രവാദികളുടെ എട്ട് സെക്കന്റുള്ള ദൃശ്യമാണ് ചര്‍ച്ചക്ക് വഴി വെച്ചത്. കാബൂളില്‍ എത്തിയ തീവ്രവാദികളിലൊരാള്‍ സന്തോഷം കൊണ്ട് കരയുന്ന വീഡിയോയില്‍ രണ്ട് പേര്‍ സംസാരിക്കുന്നതായി കേള്‍ക്കാം. ഇവര്‍ കരഞ്ഞുതീര്‍ക്കട്ടെ, സംസാരിക്കട്ടെ എന്നീ വാക്കുകളോട് സാമ്യമുള്ള വാക്കുകള്‍ പറയുന്നുവെന്നതായിരുന്നു പ്രചാരണം. ഈ വീഡിയോ റീട്വീറ്റ് ചെയ്ത ശശി തരൂര്‍ രണ്ട് മലയാളികള്‍ തീവ്രവാദികളില്‍ ഉണ്ടാകാമെന്ന സംശയം പ്രകടിപ്പിച്ചു

എന്നാല്‍ താലിബാന്‍ തീവ്രവാദികളില്‍ മലയാളികള്‍ ഇല്ലെന്നും വീഡിയോയില്‍ ഉള്ളവര്‍ സാബുള്‍ പ്രവശ്യയിലെ ബ്രാവി ഭാഷ സംസാരിക്കുന്നവര്‍ ആണെന്നുമാണ് ദൃശ്യം പങ്കുവെച്ചയാളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *