തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പട്ടാപ്പകല്‍ നഗരത്തെ ഞെട്ടിച്ച കൊലയിലെ പ്രതിയാണ് പിടിയിലായത്. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെ ആണ് സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് ഉണ്ടായ തര്‍ക്കമാണ് കൊല നടത്താന്‍ കാരണമെന്നാണ് വിവരം.
ഓവര്‍ ബ്രിഡ്ജ് ലെ സിറ്റി ടവര്‍ ഹോട്ടലില്‍ ഒരാഴ്ച മുന്‍പ് മുറിയെടുക്കാന്‍ എത്തിയപ്പോള്‍ റിസപ്ഷനിസ്റ്റ് അയ്യപ്പനുമായി ഇയാള്‍ തര്‍ക്കത്തിലായിരുന്നു. ഈ കാരണമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരങ്ങള്‍. കൊലപാതകം ചെയ്തശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ പാലത്തില്‍ ഇരിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പല കേസുകളിലും പ്രതിയായ അജീഷിനെ കയ്യില്‍ നിന്നും ആയുധവും പോലീസിന് ലഭിച്ചു.
