ചെന്നൈ: തമിഴ്മാടിനെ വിഭജിക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാവ് നൈനാർ നാഗേന്ദ്രൻ. സ്വതന്ത്ര തമിഴ്‌നാടിന് വേണ്ടി മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ എ.രാജയ്ക്ക് വാദിക്കാമെങ്കിൽ തനിക്ക് ഇങ്ങനെ പറയാമെന്നും നൈനാർ നാഗേന്ദ്രൻ വ്യക്തമാക്കി. വിഭജനവുമായി ബന്ധപ്പെട്ട നടപടികൾ പ്രധാനമന്ത്രി വേഗം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുനെൽവേലിയിൽ പാർട്ടി നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നൈനാർ നാഗേന്ദ്രൻ.
ബി.ജെപി ഒരിക്കലും ഭരണഘടനയെയും ജനങ്ങളുടെ വികാരങ്ങളെയും മാനിക്കുന്നില്ലെന്ന് തെളിയിക്കാനാണ് നാഗേന്ദ്രൻ ആഗ്രഹിക്കുന്നതെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ‘തമിഴ്നാടിനെ വിഭജിക്കേണ്ട ആവശ്യമില്ല. വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ പോലും ബി.ജെ.പി ഇത് ചെയ്തിട്ടില്ലെന്നും ഇളങ്കോവൻ ചൂണ്ടിക്കാട്ടി. തമിഴ്‌നാട് വിഭജിക്കപ്പെട്ടാലും ഡിഎംകെ അധികാരത്തിലെത്തി ദേശീയ പാർട്ടിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
